ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരം
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരത്തിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കുവൈത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ സ്ഥാപക ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർഥം നടത്തിയ മത്സരത്തിൽ കുവൈത്തിലെ 16 വിദ്യാലയങ്ങളിലെ 32 വിദ്യാർത്ഥികൾ പങ്കെടുത്തു.
നൗമി ഡിസൂസ ഒന്നാം സ്ഥാനവും (ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂൾ) ഡേവിഡ് മാത്യു സാമുവൽ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാഹിർ ഐമൻ (ഗൾഫ് ഇന്ത്യൻ സ്കൂൾ), പ്രണവ് ശ്രീറാം (ഇന്ത്യൻ എജുക്കേഷനൽ സ്കൂൾ), നിവേദിത പ്രസാദ് (യുനൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ), അനന്യ അനിൽ ടോം (ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി) എന്നിവർ പ്രത്യേക പരാമർശത്തിന് അർഹരായി.
കുവൈത്ത് ടൈംസ് എഡിറ്റർ സജീവ് പീറ്റർ, മാധ്യമ പ്രവർത്തകൻ സജ്ജാദ് വലിയ, കുവൈത്ത് എയർവേസ് ലീഗൽ അഡ്വൈസർ അഡ്വ. രാജേഷ് സാഗർ എന്നിവർ വിധികർത്താക്കളായി.
അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖ്യ പ്രഭാഷണവും മത്സര വിജയികൾക്ക് സമ്മാനങ്ങളും കൈമാറി. സി.ബി.എസ്. ഇ പൊതു പരീക്ഷകളിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള ഡോ.പി.എ. ഇബ്രാഹിം ഹാജി സ്മാരക സ്വർണ പതക്കം ചടങ്ങിൽ പേസ് ഗ്രൂപ് മാനേജിങ് ഡയറക്ടറും ഇബ്രാഹിം ഹാജിയുടെ മകനുമായ പി.എ. സൽമാൻ ഇബ്രാഹിം സമ്മാനിച്ചു.
മത്സരത്തിലെ വിധികർത്താക്കൾക്കുള്ള സ്നേഹോപഹാരം സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ കൈമാറി. പേസ് ഗ്രൂപ് സി.ഇ.ഒ അഡ്വ. ആസിഫ് മുഹമ്മദ്, മുഹമ്മദ് ഹലീം എന്നിവർ പങ്കെടുത്തു. പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിശാം, ഓപറേഷൻസ് മാനേജർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ. സലീം സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ശിഹാബ് നീലഗിരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

