ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഫൗണ്ടേഴ്സ് ഡേ ആഘോഷിച്ചു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഫൗണ്ടേഴ്സ് ഡേ ആഘോഷത്തിൽ ഡയറക്ടർ മലയിൽ മൂസക്കോയ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ 24ാമത് സ്ഥാപക ദിനം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി സ്കൂൾ സ്ഥാപക പ്രിൻസിപ്പലും സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഡയറക്ടറുമായ ഡോ. അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്തു. രണ്ടു വർഷം നീളുന്ന സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ പ്രഖ്യാപനം സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ നിർവഹിച്ചു. റാഫി കല്ലായിയുടെ ഗസൽ വിരുന്നും അധ്യാപകരുടെ കലാപരിപാടികളും നടന്നു. സ്കൂൾ ആക്ടിങ് പ്രിൻസിപ്പൽ ഡോ.കെ. സലീം സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ നന്ദിയും പറഞ്ഞു. ഓപറേഷൻസ് മാനേജർ മുഹമ്മദ് ഇഖ്ബാൽ, കോഓഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രഹ്മണ്യം, നാജിയ ഖാദർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

