ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അത് ലറ്റിക് മീറ്റ്
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അത് ലറ്റിക് മീറ്റിലെ മാർച്ച്പാസ്റ്റ്
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഒമ്പതാമത് അത് ലറ്റിക് രണ്ടു ദിവസങ്ങളിലായി അഹമദി അൽശബാബ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വർണശബളമാർന്ന മാർച്ച് പാസ്റ്റിൽ വിശിഷ്ടാതിഥി സി. രാധാകൃഷ്ണൻ, സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് 600ൽ പരം വിദ്യാർഥികൾ ചേർന്ന് അരങ്ങേറിയ എയ്റോബിക്സ് ആകർഷകമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപം കോർത്തിണക്കി വിദ്യാർഥിനികളുടെ പ്രത്യേക പരിപാടിയും നടന്നു.
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരത്തിൽ ഐഡിയൽ ഹൗസ് ഓവർ ഓൾ ചാമ്പ്യന്മാരായി. ടീമിന് സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ ചാമ്പ്യൻഷിപ് ട്രോഫി സമ്മാനിച്ചു. ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. രമേശ് കുമാർ, അധ്യാപകരായ ജോസഫ് സുധാകർ, ഫരീദ ഭാനു എന്നിവർ ഇവന്റുകൾ നിയന്ത്രിച്ചു.
ഓപറേഷൻസ് മാനേജർ മുഹമ്മദ് ഇഖ്ബാൽ, പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിശാം, വൈസ് പ്രിൻസിപ്പൽ ഡോ.കെ. സലീം, ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രഹ്മണ്യം, നാജിയ ഖാദർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

