താൽപര്യം വ്യക്തമാക്കി ഇന്ത്യ; സിവിൽ ഏവിയേഷൻ സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും കുവൈത്തും
text_fieldsകുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ മേഖലയിൽ കൂടുതൽ സഹകരണത്തിന് സാധ്യതകൾ തേടി ഇന്ത്യയും കുവൈത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ഡയറക്ടർ ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി ചർച്ച നടത്തി.
പരിശീലന പരിപാടികൾ വികസിപ്പിക്കൽ, സിവിൽ ഏവിയേഷനിലെ കഴിവുകൾ പ്രാദേശികവത്കരിക്കൽ, ഇന്ത്യൻ സ്ഥാപനങ്ങളുമായുള്ള സംയുക്ത വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കൽ, അടുത്തിടെ ഒപ്പുവെച്ച ധാരണപത്രത്തെത്തുടർന്ന് സാങ്കേതികവും പ്രവർത്തനപരവുമായ സഹകരണം വികസിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും, വ്യോമ സേവന നിലവാരം വർധിപ്പിക്കുന്നതിനും പങ്കാളിത്തങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ താൽപര്യം അംബാസഡർ ഡോ. ആദർശ് സ്വൈക വ്യക്തമാക്കി. സിവിൽ ഏവിയേഷൻ മേഖലയുടെ വികസനത്തിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കുവൈത്തിന്റെ നിരന്തരമായ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

