ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അധ്യാപകദിനം ആഘോഷിച്ചു
text_fieldsമംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ അധ്യാപക ദിനാഘോഷം
കുവൈത്ത്: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു. സീനിയർ വിഭാഗം വിദ്യാർഥികൾ നടത്തിയ പ്രത്യേക അസംബ്ലിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്ലസ് ടു വിദ്യാർഥികൾ അധ്യാപകരുടെ മഹത്ത്വത്തെ വിവരിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അധ്യാപകരുടെ യോഗത്തിൽ പ്രിൻസിപ്പൽ ഇന്ദുലേഖ സുരേഷ് അധ്യക്ഷത വഹിച്ചു. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് നിർണായകമാണെന്ന് സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ പറഞ്ഞു. ആത്മസംതൃപ്തിയില്ലാതെ അധ്യാപകവൃത്തിക്ക് ചൈതന്യമില്ല, ഈ ചൈതന്യമാണ് അധ്യാപകവൃത്തിയെ മഹത്ത്വവത്കരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ സലീം സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീദേവി നന്ദിയും രേഖപ്പെടുത്തി.