ഇന്ത്യയും കുവൈത്തും സംയുക്ത കമീഷന് രൂപവത്കരിക്കും
text_fieldsകുവൈത്ത് സിറ്റി: വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഇന്ത്യയും കുവൈത്തും സംയുക്ത കമീഷന് രൂപവത്കരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉൗർജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, മനുഷ്യവിഭവം, ധനകാര്യം, നൈപുണ്യ വികസനം, സംസ്കാരം, ശാസ്ത്രം, സാേങ്കതിക വിദ്യ, െഎ.ടി, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് മിനിസ്റ്റീരിയൽ കമീഷൻ രൂപവത്കരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

