സ്വാതന്ത്ര്യദിനം; ഇന്ത്യൻ എംബസി ആഘോഷം രാവിലെ 7.30ന്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക പരിപാടി സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 8.15 വരെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം.
രാവിലെ അംബാസഡർ ഡോ.ആദർശ് സ്വൈക ദേശീയപതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കും. പങ്കെടുക്കുന്നവർ നേരത്തെ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.എംബസി പരിസരത്ത് വാഹന പാർക്കിങിന് അനുവാദമുണ്ടാകില്ല. ചടങ്ങിന് എത്തുന്നവർ ഗൾഫ് റോഡിന് സമീപം വാഹനങ്ങൾ പാർക്കുചെയ്യണം. ഇവിടെനിന്ന് എംബസിയിലക്ക് ഷട്ടിൽ സർവിസ് ഉണ്ടാകും. ചടങ്ങിന് എത്തുന്നവർ സിവിൽ ഐഡിയോ, പാസ്പോർട്ട് കോപ്പിയോ കരുതണം. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/VWTni8PCEnc7ssbr8
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

