Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാതന്ത്ര്യ ദിനാഘോഷം: എംബസിയിൽ വിവിധ പരി​പാടികൾ

text_fields
bookmark_border
ശനിയാഴ്ച രാവിലെ 6.30ന് അംബാസഡർ പരമിത ത്രിപാഠി പതാക ഉയർത്തും
സ്വാതന്ത്ര്യ ദിനാഘോഷം: എംബസിയിൽ വിവിധ പരി​പാടികൾ
cancel

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ശനിയാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. രാവിലെ 6.30ന് അംബാസഡർ പരമിത ത്രിപാഠി പതാക ഉയർത്തുന്നതോടെ പരിപാടികൾ ആ​രംഭിക്കും. തുടർന്ന് എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ അംബാസഡർ പുഷ്പാർച്ചന അർപ്പിക്കും.

കുവൈത്തിലെ ഇന്ത്യക്കാരെയും ഇന്ത്യയുടെ സുഹൃത്തുക്കളെയും അധികൃതർ ക്ഷണിച്ചു. ദേശഭക്തി ഗാനങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയുണ്ടാകും. സുരക്ഷ കാരണങ്ങളാണ് എംബസി അങ്കണത്തിലും പരിസരത്തും വാഹന പാർക്കിങ് അനുവദനീയമല്ല. ഗൾഫ് റോഡിൽ വിംപിക്ക് സമീപം പാർക്കിങ്ങിന നിശ്ചയിച്ച സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടണം. അവിടെനിന്ന് എംബസിയിലേക്ക് അധികൃതർ ഷട്ടിൽ ഗതാഗത സർവിസ് ഏർപ്പെടുത്തുന്നുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതും പ്രവേശനത്തിനായി ഒറിജിനൽ സിവിൽ ഐഡിയോ പാസ്‌പോർട്ടോ കരുതേണ്ടതുമാണ്.

രജിസ്ട്രേഷൻ ലിങ്ക് എംബസിയുടെ വെബ്സൈറ്റിൽ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എംബസി സംഘടിപ്പിച്ച ഫോട്ടോഗ്രഫി, ചിത്ര രചന മത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച സൃഷ്ടികൾ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രദർശിപ്പിക്കും. സൃഷ്ടികൾ edu.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ശനിയാഴ്ചക്കകം അയക്കണം. ‘വിക്സിത് ഭാരത് 2047’ പ്രമേയത്തിലാണ് പെയിന്റിങ് മത്സരം. ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരത്തിൽ ഇന്ത്യയുടെ കല, പൈതൃകം, വികസനം, നവീകരണം, പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയ ഏത് വിഷയവും ആസ്പദമാക്കി ചിത്രങ്ങൾ സമർപ്പിക്കാം. ‘ഭാരത് കോ ജാനിയേ’ ക്വിസ് ആഗസ്റ്റ് 14 വരെ നടക്കും. bkjquiz.com സന്ദർശിച്ച് രജിസ്റ്റർ ചെയ്ത് പരിധിയില്ലാതെ പങ്കെടുക്കാം. കുവൈത്തിൽനിന്ന് മികച്ച പ്രകടനം കാഴ്ച​ വെക്കുന്നവരെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ആദരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Independence Day celebrations at embassy
Next Story