അൽ നാഹിൽ ക്ലിനിക്കിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഅൽ നാഹിൽ ക്ലിനിക്കിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യ രംഗത്തെ മുൻ നിരയിലുള്ള ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ അൽ നാഹിൽ ക്ലിനിക് ബ്രാഞ്ചിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു .
നാമിന്ന് ആഘോഷിക്കുന്ന സ്വാതന്ത്ര്യം നമ്മുടെ പൂര്‍വികർ ഒരുപാട് യാതനകളിലൂടെ നേടി തന്നതാണെന്ന് ഓർക്കണമെന്ന് പരിപാടിയിൽ ഉണർത്തി. ക്ലിനിക്ക് അഡ്മിൻ മാനേജർ വിജിത്ത്, മാനേജ്മെന്റ് പ്രതിനിധി ലൂസിയ, ഡോ. പെത്രു ദേവദാസൻ ,ഡോ. ആശിഷ് ചൗധരി എന്നിവർ സംസാരിച്ചു .
അൽ നാഹിൽ ക്ലിനിക്കിലെ മെഡിക്കൽ -പാരാ മെഡിക്കൽ സ്റ്റാഫ് അംഗങ്ങൾ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു . ആഘോഷ ഭാഗമായി കേക്ക് മുറിക്കുകയും മധുര വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

