അൽ അഖ്സ പള്ളിയിലെ കടന്നു കയറ്റം ഗുരുതര ലംഘനം; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ജൂത കുടിയേറ്റക്കാർ അൽ അഖ്സ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ നടപടിയെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേൽ സേനയുടെ കൺമുന്നിൽ വെച്ചും, മന്ത്രിമാരുടെ പങ്കാളിത്തത്തോടെയും നടന്ന ഈ നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശേഷിപ്പിച്ചു.
ജറുസലമിന്റെയും അവിടുത്തെ പുണ്യസ്ഥലങ്ങളുടെയും നിലവിലുള്ള നിയമപരവും ചരിത്രപരവുമായ പദവിയെ ദുർബലപ്പെടുത്തുന്ന എല്ലാ നടപടികളെയും കുവൈത്ത് പൂർണ്ണമായും തള്ളിക്കളയുന്നു. ഇത്തരം ലംഘനങ്ങൾ അവസാനിപ്പിച്ചു തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആഹ്വാനം ചെയ്തു.
ഫലസ്തീൻ വിഷയത്തിലും ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളിലും കുവൈത്ത് പൂർണ പിന്തുണ വ്യക്തമാക്കി. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി ജറുസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന അവകാശത്തിൽ കുവൈത്തിനുള്ള അചഞ്ചലമായ പിന്തുണയും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

