Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ വി​ല​വ​ർ​ധ​ന...

എ​ണ്ണ വി​ല​വ​ർ​ധ​ന ബ​ജ​റ്റ്​ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ പ​ര്യാ​പ്​​ത​മ​ല്ല –മ​ന്ത്രി

text_fields
bookmark_border
എ​ണ്ണ വി​ല​വ​ർ​ധ​ന ബ​ജ​റ്റ്​ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ പ​ര്യാ​പ്​​ത​മ​ല്ല –മ​ന്ത്രി
cancel

കു​വൈ​ത്ത്​ സി​റ്റി: എ​ണ്ണ​വി​ല​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ വ​ർ​ധ​ന ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും ബ​ജ​റ്റ്​ ക​മ്മി ഒ​ഴി​വാ​കാ​ൻ ഇൗ ​നി​ര​ക്ക്​ മ​തി​യാ​കി​ല്ലെ​ന്ന്​ ധ​ന​മ​ന്ത്രി ഖ​ലീ​ഫ ഹ​മ​ദ​ പ​റ​ഞ്ഞു.

ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ ബോ​ണ്ട്​ ഇ​റ​ക്കു​ക​യോ മ​റ്റ്​ ​വ​ഴി​ക​ൾ തേ​ടു​ക​യോ വേ​ണം. ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന സ​മ​യ​ത്ത്​ ഉ​ണ്ടാ​യി​രു​ന്ന എ​ണ്ണ​വി​ല പി​ന്നീ​ട്​ ല​ഭി​ക്കാ​തി​രു​ന്ന​താ​ണ്​ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​ത്. ബ​ജ​റ്റ്​ പു​തു​ക്കി ത​യാ​റാ​ക്കി​യെ​ങ്കി​ലും ബാ​ധ്യ​ത​ക​ൾ ബാ​ക്കി​യാ​ണ്. സ​ബ്​​സി​ഡി​ക്കും സ​ർ​ക്കാ​ർ​ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​നു​മാ​ണ്​ ആ​കെ ചെ​ല​വി​െൻറ 71 ശ​ത​മാ​ന​വും.

എ​ണ്ണ​വി​ല മു​ഖ്യ വ​രു​മാ​ന​മാ​യി കാ​ണു​ന്ന കു​വൈ​ത്ത്​ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്​ വ​ൻ പ്ര​തി​സ​ന്ധി​യാ​ണ്​ സൃ​ഷ്​​ടി​ച്ച​ത്. ബാ​ര​ലി​ന്​ 90 ഡോ​ള​ർ എ​ത്തി​യാ​ലേ ബ​ജ​റ്റ്​ ക​മ്മി​യി​ല്ലാ​തെ ബ്രേ​ക്ക്​ ഇൗ​വ​ൻ നി​ല​യി​ലെ​ത്തൂ. എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​തെ ക​ഴി​യി​ല്ലെ​ന്നും സാ​മ്പ​ത്തി​ക പ​രി​ഷ്​​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ട​സ്സ​ങ്ങ​ൾ നീ​ക്കാ​നും സാ​മ്പ​ത്തി​ക പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ​ക്കും പാ​ർ​ല​മെൻറി​െൻറ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. അ​തേ​സ​മ​യം, സ്വ​ദേ​ശി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ കു​റ​യു​ന്ന പ​രി​ഷ്​​ക​ര​ണ​​ങ്ങ​ളൊ​ന്നും എം.​പി​മാ​ർ അം​ഗീ​ക​രി​ക്കാ​നി​ട​യി​ല്ല.

പ്ര​തി​പ​ക്ഷ​ത്തി​ന്​ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള പാ​ർ​ല​മെൻറി​െൻറ എ​തി​ർ​പ്പ്​ മ​റി​ക​ട​ന്ന്​ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ സ​ർ​ക്കാ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ളു​പ്പ​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Increased oil prices
Next Story