സർക്കാർ ഒഫിസുകളിൽ ജോലി സമയം വർധിപ്പിക്കുന്നത് പരിഗണനയിൽ
text_fieldsകുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളിൽ ജോലിസമയം വർധിപ്പിക്കുന്നത് ആലോചനയിൽ. ഇതിന്റെ ഭാഗമായി സിവിൽ സർവിസ് കമീഷൻ പ്രത്യേക യോഗം വിളിച്ചുകൂട്ടി. സിവിൽ സർവിസ് കമീഷൻ ബ്യൂറോ മേധാവി ഡോ.ഇസാം അൽ റുബയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരും സർക്കാർ ഏജൻസികളുടെ പ്രതിനിധികളും പങ്കെടുത്തു.
സർക്കാർ സേവനങ്ങൾ രാവിലെയും വൈകുന്നേരവും നീട്ടുന്നതിന്റെ സാധ്യതകൾ യോഗം വിലയിരുത്തി. പൗരന്മാർക്കും താമസക്കാർക്കും സർക്കാർ സേവന സമയം വർധിപ്പിക്കൽ, സേവനങ്ങളുടെ നിലവാരവും പ്രവേശനക്ഷമതയും കൂട്ടൽ എന്നിവയുടെ ഭാഗമാണ് മാറ്റം. അധിക സമയങ്ങളിൽ സേവനങ്ങൾ നൽകുന്നതിലൂടെ പൊതുജനങ്ങളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ പരിഗണിക്കാനും സ്ഥാപനങ്ങളുമായുള്ള ആശയവിനിമയം കാര്യക്ഷമമാക്കാനും സിവിൽ സർവിസ് കമ്മീഷൻ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

