ജലശേഖരത്തിൽ വർധന; രാജ്യത്തെ കുടിവെള്ളം നൂറു ശതമാനം സുരക്ഷിതം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ കുടിവെള്ളം നൂറു ശതമാനം സുരക്ഷിതമാണെന്നും അന്താരാഷ്ട്ര ഗുണനിലവാരങ്ങൾ പാലിച്ചുകൊണ്ടാണ് വിതരണം നടക്കുന്നതെന്നും വൈദ്യുതി, ജലം മന്ത്രാലയം. ജല ഉത്പാദനവും വിതരണവും യാതൊരു തടസ്സവുമില്ലാതെ സുഗമമായി തുടരുന്നുവെന്നും അധികൃതർ അറിയിച്ചു.
വീടുകളിലേക്ക് വിതരണംചെയ്യുന്ന വെള്ളം ഗുണനിലവാരവും സുരക്ഷയും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 24 മണിക്കൂറും കർശന നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്. ആഗോള മാനദണ്ഡങ്ങൾ 100 ശതമാനം പാലിക്കുന്നുണ്ടെന്ന് ഇവയുടെ പരിശോധന സ്ഥിരീകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വിവിധ ശൃംഖലകളിൽ നിന്നും ഉൽപാദന കേന്ദ്രങ്ങളിൽനിന്നും ജല സാമ്പിളുകൾ പതിവായി ശേഖരിക്കുകയും അത്യാധുനിക ലബോറട്ടറികളിൽ വിശകലനം ചെയ്യുകയും ചെയ്യുന്നു.
ഇത് മാലിന്യങ്ങളോ മലിനീകരണ വസ്തുക്കളോ ഇല്ലെന്നും പൊതുജനാരോഗ്യം പൂർണമായും സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നു. രാജ്യത്തെ ജലശേഖരത്തിൽ 85 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

