Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വി​മാ​ന​യാ​ത്ര​ക്കാ​രി​ൽ വ​ർ​ധന​

text_fields
bookmark_border
air travelers
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​മാ​ന​യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ന​വം​ബ​റി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 982,741ൽ ​എ​ത്തി​യ​താ​യി കു​വൈ​ത്ത് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ഈ ​കാ​ല​യ​ള​വി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 12 ശ​ത​മാ​ന​വും വി​മാ​ന ഗ​താ​ഗ​ത​ത്തി​ൽ 10 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി. എ​യ​ർ കാ​ർ​ഗോ ട്രാ​ഫി​ക്കി​ൽ 15 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​യെ​ന്നും ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​മാ​ദ് അ​ൽ ജ​ലാ​വി പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ കു​വൈ​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 413,860 ആ​ണ്. പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 568,881ലും ​എ​ത്തി. മൊ​ത്തം ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 186,018 ആ​യി ഉ​യ​ർ​ന്നു. ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 15 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്. ന​വം​ബ​റി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും പു​റ​ത്തേ​ക്കും സ​ർ​വിസ് ന​ട​ത്തി​യ മൊ​ത്തം വി​മാ​ന​ങ്ങ​ൾ 10,591 എ​ണ്ണ​മാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 9,582 വി​മാ​ന​ങ്ങ​ളാ​യി​രു​ന്നു സ​ർ​വിസ് ന​ട​ത്തി​യ​ത്. ന​വം​ബ​റി​ലെ മൊ​ത്തം ച​ര​ക്ക് നീ​ക്കം ഏ​ക​ദേ​ശം 19.4 ദ​ശ​ല​ക്ഷം കി​ലോ ആ​ണ്. ഏ​ക​ദേ​ശം 15.6 ദ​ശ​ല​ക്ഷം കി​ലോ കു​വൈ​ത്തി​ൽ എ​ത്തി. ഏ​ക​ദേ​ശം 3.8 ദ​ശ​ല​ക്ഷം കി​ലോ ക​യ​റ്റി അ​യ​ച്ചു. ദു​ബൈ, കെ​യ്‌​റോ, ജി​ദ്ദ, ഇ​സ്താം​ബു​ൾ, സ​ബീ​ഹ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളാ​ണ് കു​വൈ​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaithincreaseair travelers
News Summary - Increase in air travelers-kuwaith
Next Story