മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: സാൽമിയയിലെ ഹോട്ടൽ അപ്പാർട്ട്മെന്റിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് റിപ്പോർട്ട്. സിറിയൻ പുരുഷനും സൗദി സ്ത്രീയുമാണ് മരിച്ചത്. ഇവർ നാല് ദിവസം മുമ്പ് കുടുംബം വിട്ടു പോന്നതായും മുബാറക് അൽ കബീർ ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ ആളെ കാണാനില്ലെന്ന് പരാതി ലഭിച്ചതായും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരിദ പത്രം റിപ്പോർട്ട് ചെയ്തു.
പ്രാഥമിക ഫോറൻസിക് പരിശോധനാഫലം മരണത്തിന് പിന്നിൽ ക്രിമിനൽ സംശയമില്ലെന്ന് സൂചിപ്പിക്കുന്നു. മൃതദേഹത്തിൽ അക്രമത്തിന്റെ ലക്ഷണങ്ങളും ഇല്ലായിരുന്നു. സംയുക്ത ആത്മഹത്യയുടെ സാധ്യതയെക്കുറിച്ച് ഫോറൻസിക് മെഡിസിൻ വിഭാഗം സൂചന നൽകിയതായും പത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ക്രൈം സീൻ വിഭാഗത്തിലെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്മെന്റിലെ വിദഗ്ധരും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ യൂനിറ്റും അന്വേഷണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

