ഇൻകാസ് ഓണാഘോഷം ഒമ്പതിന്; ഫ്ലയർ പ്രകാശനം ചെയ്തു
text_fieldsഇൻകാസ് കുവൈത്ത് ഓണാഘോഷം ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്ത് ഓണാഘോഷം ഫ്ലയർ പ്രകാശനം ചെയ്തു. ചെയർമാൻ രാജീവ് നടുവിലുമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുവൈത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജേക്കബ് ചണ്ണപ്പേട്ട, പ്രോഗ്രാം കൺവീനർ ജെയിംസ് വി കൊട്ടാരത്തിന് ഫ്ലയർ കൈമാറി പ്രകാശനം നിർവഹിച്ചു. ഫുഡ് കൂപ്പൺ ചെയർമാൻ രാജീവ് നടുവിലുമുറി സാറാമ്മ ജോൺസണ് നൽകി ഉദ്ഘാടനം ചെയ്തു.
സംഘടന ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു നന്ദിയും പറഞ്ഞു.മീഡിയ കൺവീനർ മധു മാഹി, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ജെയിംസ് വി കൊട്ടാരം, ബിജു അലക്സാണ്ടർ, സാറാമ്മ ജോൺസ് എന്നിവർ സംസാരിച്ചു. ആഘോഷത്തിനായുള്ള വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. ഒക്ടോബർ ഒമ്പതിനു ഖൈത്താനിലെ രാജ്ധാനി പാലസ് റെസ്റ്റോറന്റിലാണ് ‘ഓണപ്പെരുമ’ എന്ന പേരിൽ ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

