Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.ഡി.എഫ് വൻ വിജയം...

യു.ഡി.എഫ് വൻ വിജയം നേടുമെന്ന് ഇൻകാസ് കുവൈത്ത്

text_fields
bookmark_border
യു.ഡി.എഫ് വൻ വിജയം നേടുമെന്ന് ഇൻകാസ് കുവൈത്ത്
cancel
camera_alt

ഇൻകാസ് കുവൈത്ത് അംഗങ്ങൾ യോഗത്തിൽ

കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്ത് തെരഞ്ഞെടുപ്പ് അവലോകനവും വിവിധ ദുരന്തങ്ങളിൽ മരണപ്പെട്ടവർക്കുള്ള അനുശോചന യോഗവും സംഘടിപ്പിച്ചു. അബ്ബാസിയയിൽ നടന്ന യോഗത്തിൽ ചെയർമാൻ രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു.

കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കാനും ഭരണഘടനാ സംരക്ഷണത്തിനും യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്നും വിലയിരുത്തി.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് കടിയേറ്റ് പിഞ്ചുകുഞ്ഞുങ്ങളും മുതിർന്നവരും മരണപ്പെട്ട സംഭവങ്ങളിൽ യോഗം അഗാധമായ ദു:ഖം രേഖപ്പെടുത്തി. വാൾപ്പാറയിലുണ്ടായ വാഹനാപകടത്തിലും തൃശൂർ വെടിക്കെട്ട്‌ ദുരന്തത്തിലും ജീവൻ പൊലിഞ്ഞവർക്കും യോഗം ആദരാജ്ഞലി അർപ്പിച്ചു. തോമസ് പള്ളിക്കൽ, ഷെറിൻ മാത്യു കൊട്ടാരം, കുര്യൻ തോമസ്, മാത്യു ചെന്നിത്തല,ബാബു പനമ്പള്ളി,

അലക്സ് മാത്യു പുത്തൂർ, ജെറി ജോൺ കോശി, സണ്ണി പത്തിച്ചിറ, അനിൽ വള്ളികുന്നം, തമ്പി ലൂക്കോസ്, സുനിൽ ജിത്ത് മണ്ണാർക്കാട്, ബിജി പള്ളിക്കൽ, രതീഷ് കുമ്പളത്, അലക്സ് മാനന്തവാടി,ഒസാമ വാഹിദ് സുമിത് റാന്നി, മനിഷ് വയനാട്, പ്രകാശ് ചിറ്റേഴത്, അജു ആൽബർട്ട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും മീഡിയ കൺവീനർ മധു മാഹി നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Incas Kuwait says UDF will win by a landslide
Next Story