ഇൻകാസ് കുവൈത്ത് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
text_fieldsകുവൈത്ത് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്തസാക്ഷിത്വ ദിനം ഇൻകാസ് കുവൈത്ത് വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ സംഘടന ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിയിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു.
ആധുനിക ഭാരതത്തിന്റെ ശില്പിയായ രാജീവ് ഗാന്ധി വിഭാവനം ചെയ്ത ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലകൊള്ളുമെന്നും ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. ഇന്ത്യയെ സാങ്കേതിക വിപ്ലവത്തിലേക്ക് നയിച്ച ദൂരക്കാഴ്ചയും, താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് അധികാരം എത്തിച്ച പഞ്ചായത്തീരാജ് സംവിധാനവും ഉൾപ്പെടെ രാജീവ് ഗാന്ധി രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകളെ നേതാക്കൾ അനുസ്മരിച്ചു.
ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലെമുറി, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ട്രഷറർ അലക്സ് മാത്യു പുത്തൂർ, മധു മാഹി, കുര്യൻ തോമസ് പൈനുമ്മൂട്ടിൽ, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, രതീഷ് കുമ്പളത്ത്, തമ്പി ലൂക്കോസ്, അലക്സ് മാനന്തവാടി, ജോൺ തോമസ് കൊല്ലകടവ്, ജിജി പത്തനംതിട്ട, ഷിജു എബ്രഹാം, വിൽസൺ നിലമ്പൂർ, റോമി ജോൺ പള്ളിവിളയിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

