Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻകാസ് കുവൈത്ത് സ്വാതന്ത്ര്യദിന സംഗമം; ധീര ദേശസ്നേഹികൾക്ക് ചടങ്ങിൽ പ്രണാമം അർപ്പിച്ചു

text_fields
bookmark_border
ഇൻകാസ് കുവൈത്ത് സ്വാതന്ത്ര്യദിന സംഗമം; ധീര ദേശസ്നേഹികൾക്ക് ചടങ്ങിൽ പ്രണാമം അർപ്പിച്ചു
cancel
camera_alt

ഇൻകാസ് കുവൈത്ത് സ്വാതന്ത്ര്യദിന സംഗമം ഫാ. അജു കെ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്ത് ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘സ്വാതന്ത്ര്യദിന സംഗമം’ സംഘടിപ്പിച്ചു. ‘ദേശസ്നേഹത്തിന്റെ നിറവിൽ ഒരുമിക്കാം’ എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.നൂറ്റാണ്ടുകളുടെ അടിച്ചമർത്തലുകൾക്കും യാതനകൾക്കും ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങിത്തരാൻ പ്രവർത്തിച്ച ധീര ദേശസ്നേഹികൾക്ക് ചടങ്ങിൽ പ്രണാമം അർപ്പിച്ചു.

ചെയർമാൻ രാജീവ്‌ നടുവിലെമുറി അധ്യക്ഷത വഹിച്ചു. കുവൈത്ത് സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. അജു കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ സ്വാതന്ത്ര്യദിന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജേക്കബ് ചണ്ണപ്പെട്ട മുഖ്യ പ്രഭാഷണവും മാത്യു ചെന്നിത്തല, ജെറി ജോൺ കോശി, ജെയിംസ് കൊട്ടാരം, ഷിജു ഓതറ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു. കോർഡിനേഷൻ കമ്മറ്റി കൺവീനർമാർ അലക്സ് മാനന്തവാടി, തമ്പി ലൂക്കോസ്,

ബിജി പള്ളിക്കൽ, ജിജി നൈനാൻ, ബിജു അലക്സാണ്ടർ, ഷിബു തയ്യിൽ കുമരകം, അജു ആൽബർട്ട്, ശശി വലിയകുളങ്ങര, പ്രകാശ് ചിറ്റേഴത്, ബിജു ഡാനിയേൽ, ജെയിംസ് ചേപ്പാട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Incas Kuwait Independence Day Gathering
Next Story