Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി.ഡി. സതീശൻ...

വി.ഡി. സതീശൻ മുഖ്യമന്ത്രി; ഇൻകാസ് കുവൈത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു

text_fields
bookmark_border
വി.ഡി. സതീശൻ മുഖ്യമന്ത്രി; ഇൻകാസ് കുവൈത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു
cancel

കുവൈത്ത് സിറ്റി: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന്റെ ആഹ്ലാദം ഇൻകാസ് കുവൈത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു. തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് കൈവരിച്ച ഈ വൻ മുന്നേറ്റം വി.ഡി.സതീശൻ എന്ന ജനകീയ നേതാവിന്റെ അചഞ്ചലമായ നേതൃപാടവത്തിനുള്ള അംഗീകാരമാണെന്ന് യോഗം വിലയിരുത്തി.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച മികച്ച പ്രവർത്തനങ്ങളാണ് ഈ വിജയത്തിന്റെ അടിത്തറയെന്നും അഭിപ്രായപ്പെട്ടു. ജനകീയനായ നേതാവും ദീർഘവീക്ഷണമുള്ള ഭരണാധികാരിയുമായ വി.ഡി.സതീശന്റെ നേതൃത്വം കേരളത്തെ പുതിയ വികസന പാതയിലേക്ക് നയിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

യോഗത്തിൽ രാജീവ്‌ നടുവിലെമുറി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും പറഞ്ഞു. തോമസ് പള്ളിക്കൽ, മധു മാഹി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ, സുനിൽജിത്ത് മണ്ണാർക്കാട്, അലക്സ് മാനന്തവാടി, അനിൽ വള്ളികുന്നം,സണ്ണി പത്തിച്ചിറ, ജെയിം വി കൊട്ടാരം, ഷിജു ഓതറ, തമ്പി ലൂക്കോസ്, ബിജി പള്ളിക്കൽ, രതീഷ് കുമ്പളത്ത്, ഉസാമ വാഹിദ്, സുമിത്ത് പത്തനംതിട്ട, റിജു, ഷമീർ വള്ളികുന്നം, ജോൺ തോമസ് കൊല്ലകടവ്, പ്രകാശ് ചിറ്റേഴത്ത്, ശശി വലിയകുളങ്ങര, സുരേഷ് കുമാർ കെ.എസ്, ഷൈജു എബ്രഹാം കോട്ടയം, സോഷി സോമൻ, ജയിംസ് രാമപുരം, ജിജി പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala chief ministerINCAScelebratedVD Satheesan
News Summary - INCAS Kuwait celebrates with cake cutting following V.D. Satheesan’s appointment as CM
Next Story