പ്രകാശ് ചിറ്റാഴത്തിന് ഇൻകാസ് കുവൈത്ത് യാത്രയയപ്പ്
text_fieldsപ്രകാശ് ചിറ്റാഴത്തിന് ഇൻകാസ് കുവൈത്ത് സ്നേഹോപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ദീർഘനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇൻകാസ് കുവൈത്തിന്റെ സജീവ പ്രവർത്തകനും കോർ കമ്മിറ്റി അംഗവുമായ പ്രകാശ് ചിറ്റാഴത്തിന് ഇൻകാസ് യാത്രയയപ്പ് നൽകി.
ചടങ്ങിൽ ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലെ മുറി, ജനറൽ സെക്രട്ടറി അനൂപ് സോമൻ, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ട്രഷറർ അലക്സ് മാത്യു പുത്തൂർ, മാത്യു ചെന്നിത്തല, ജേക്കബ് ചണ്ണപ്പെട്ട, ജെയിംസ് വി കൊട്ടാരം, ഷിജു ഓതറ, ബിജു അലക്സാണ്ടർ, അലക്സ് മാനന്തവാടി, ബിജി പള്ളിക്കൽ, തമ്പി ലൂക്കോസ്, ഷിബു തയ്യിൽ കുമരകം എന്നിവർ സംബന്ധിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
വരുംകാല ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും ഉണ്ടാകട്ടെ എന്ന് ഭാരവാഹികളും സഹപ്രവർത്തകരും ആശംസിച്ചു. സംഘടനയുടെ സ്നേഹോപഹാരം ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

