യൂത്ത് ഇന്ത്യ ലൈബ്രറി ഉദ്ഘാടനവും പുസ്തക ചർച്ചയും
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് പബ്ലിക് ലൈബ്രറി ഉദ്ഘാടനം കെ.െഎ.ജി പ്രസിഡൻറും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ ഫൈസൽ മഞ്ചേരി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് പബ്ലിക് ലൈബ്രറി ഉദ്ഘാടനവും റമീസ് മുഹമ്മദ് എഴുതിയ 'സുൽത്താൻ വാരിയൻകുന്നൻ' പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചയും നടത്തി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂത്ത് ഇന്ത്യ പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.
ലൈബ്രറി ഉദ്ഘാടനം കെ.െഎ.ജി പ്രസിഡൻറും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ ഫൈസൽ മഞ്ചേരി നിർവഹിച്ചു. പുസ്തക വായന കുറഞ്ഞുവരുന്ന ഈ കാലത്ത് നൂതനമായ രീതിയിൽ ലൈബ്രറി സജ്ജീകരിച്ച യൂത്ത് ഇന്ത്യയുടെ പ്രവർത്തനം അഭിമാനകരമെന്ന് അദ്ദേഹം പറഞ്ഞു. 'സുൽത്താൻ വാരിയൻകുന്നൻ' പുസ്തക നിരൂപണം എൽ.വി. നഈം നിർവഹിച്ചു. ചരിത്രത്തെ വളച്ചൊടിക്കുകയും സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ പോലും വെട്ടിമാറ്റുകയും ചെയ്യുന്ന സമീപനം സംഘ്പരിവാർ ശക്തികൾ നടത്തുമ്പോൾ യഥാർഥ ചരിത്രം വസ്തുതകളുടെ പിൻബലത്തിൽ അവതരിപ്പിക്കുകയാണ് 'സുൽത്താൻ വാരിയംകുന്നൻ' എന്നും മലബാർ വിപ്ലവത്തിെൻറ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പുസ്തകത്തിന് വളരെ അധികം പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനറൽ സെക്രട്ടറി ഫഹീം സ്വാഗതം പറഞ്ഞു. ലൈബ്രറിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ വൈസ് പ്രസിഡൻറ് മഹനാസ് മുസ്തഫ വിശദീകരിച്ചു. നിയാസ് മുഹമ്മദ് സമാപനവും റസാഖ് ഖിറാഅത്തും നടത്തി.
പഠനം, യാത്രാ വിവരണങ്ങൾ, സിനിമ, കല, കവിത, ജീവചരിത്രം, ആരോഗ്യം, രാഷ്ട്രീയം, ചരിത്രം, തത്ത്വചിന്ത തുടങ്ങി വിവിധ വിഭാഗങ്ങളിലായി 400ൽപരം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്.
കുവൈത്തിെൻറ ഏതുഭാഗങ്ങളിൽനിന്നുമുള്ളവർക്ക് പുസ്തകങ്ങൾ കൈപ്പറ്റാനാകും വിധത്തിലാണ് ലൈബ്രറി പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 95596794, 60992324 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

