കല കുവൈത്ത് അബുഹലീഫ മേഖല ഓഫിസ് ഉദ്ഘാടനം
text_fieldsകല കുവൈത്ത് അബുഹലീഫ മേഖല ഓഫിസ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അബുഹലീഫ മേഖല പുതിയ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് ജോബിൻ ജോൺ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് മാത്യു ജോസഫ്, ജോ.സെക്രട്ടറി പ്രസീദ് കരുണാകരൻ, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ ആശംസകൾ അറിയിച്ചു. മേഖലയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി. മേഖല സെക്രട്ടറി കെ.ജി. സന്തോഷ് സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം ഷിജിൻ നന്ദിയും പറഞ്ഞു. മെഹബൂല ബ്ലോക്ക് 3ൽ സ്ട്രീറ്റ് 301, 202 ആം നമ്പർ ബിൽഡിങ്ങിലാണ് ഓഫിസ്. രണ്ട് ഓഡിറ്റോറിയവും വിശാലമായ ലൈബ്രറിയും ഓഫിസിന്റെ ഭാഗമായുണ്ട്.

