സൂപ്പര്‍ മെട്രോ സ്പെഷലൈസഡ് മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം 24 ന്
text_fieldsമെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസയും മാനേജ്മെന്റ് പ്രതിനിധികളും
വാർത്തസമ്മേളത്തിൽ
കുവൈത്ത് സിറ്റി: ആതുരസേവന രംഗത്തെ കുവൈത്തിലെ പ്രമുഖ സ്ഥാപനമായ മെട്രോ മെഡിക്കല്‍ ഗ്രൂപ് ഫഹാഹീലില്‍ സൂപ്പര്‍ മെട്രോ സ്പെഷലൈസഡ് മെഡിക്കല്‍ സെന്റര്‍ തുറക്കുന്നു. ഗ്രൂപ്പിന്റെ കുവൈത്തിലെ നാലാം ബ്രാഞ്ചാണ് വിപുലമായ സൗകര്യത്തോടെ ഫഹാഹീലില്‍ ആരംഭിക്കുന്നത്.
ഈമാസം 24 ന് സൂപ്പര്‍ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. വൈകീട്ട് 3.30 ന് ഇന്ത്യൻ എംബസി നയതന്ത്ര പ്രതിനിധികൾ, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ ചേര്‍ന്ന് മെഡിക്കല്‍ സെന്റർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ഭാഗമായി ക്ലിനിക്കിൽ മൂന്നു മാസത്തേക്ക് കണ്സല്ട്ടേഷന് സൗജന്യമായിരിക്കുമെന്ന് മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസ പറഞ്ഞു.
മൂന്നു മാസം മറ്റു മെഡിക്കല്‍ സേവനങ്ങള്‍ക്കു നാൽപതു ശതമാനവും മരുന്നുകള്‍ക്ക് അഞ്ചു മുതല്‍ പത്തു ശതമാനം വരെ ഇളവും നല്‍കും. 10 ദിനാറിന് ഫുൾ ബോഡിചെക്കപ്പ്, ഫാർമസിയിൽ 10 ശതമാനം ഡിസ്കൗണ്ട് എന്നിവയും നൽകും.
രാവിലെ ആറു മണി മുതല്‍ രാത്രി രണ്ടു വരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ എം.ആര്.ഐ സ്കാന്‍, എന്‍ഡോസ്കോപ്പി, ഹിയറിങ് സെന്റര്‍, ലബോറട്ടറി, അള്‍ട്രാസൗണ്ട്, ഹോം കെയര്‍ സര്‍വിസ്, സ്പെഷലൈസഡ് ഡോക്ടര്‍മാര്‍ തുടങ്ങിയ സേവനങ്ങള്‍ ഉണ്ട്.
മെട്രോ മെഡിക്കല്‍ ഗ്രൂപ് കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ഒരു മില്യന്‍ ആളുകളെ പരിശോധിച്ചതായും എഴുപതിനായിരത്തിലേറെ ആളുകള്‍ക്ക് സൗജന്യ ചികത്സ നല്‍കിയതായും മാനേജ്മെന്റ് അറിയിച്ചു. ജനങ്ങൾ നൽകുന്ന പിന്തുണയും അവിടെ വിശ്വാസവും ലാഭേച്ഛകൂടാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതുമാണ് മെട്രോയുടെ വിജയ രഹസ്യമെന്ന് ചെയര്മാന് മുസ്തഫ ഹംസ വ്യക്തമാക്കി.
വാര്‍ത്തസമ്മേളനത്തില്‍ മുസ്തഫ ഹംസ, ഡോ. അഹ്മദ് അല്‍ അസ്മി, ഇബ്രാഹിം കുട്ടി, ഡോ. ബിജി ബഷീര്‍, ഡോ. അമീര്‍ അഹ്മദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

