മെട്രോ ബാചലർ ക്ലിനിക് ഉദ്ഘാടനം
text_fieldsമെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ബാചലർ ക്ലിനിക് ഉദ്ഘാടനത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: സ്വകാര്യ ആരോഗ്യരംഗത്ത് ജനസമ്മതിയിലൂടെ പ്രശസ്തരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ബാചലർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
സാൽമിയ ഈസ അൽ ഖത്താമി സ്ട്രീറ്റിലെ ന്യൂ മെട്രോ ബ്രാഞ്ചിലാണ് ക്ലിനിക് പ്രവർത്തനസജ്ജമായത്. എല്ലാ വെള്ളിയാഴ്ചയും രണ്ട് ദീനാർ മാത്രം ഡോക്ടർ കൺസൾട്ടേഷൻ ഫീസ്, മറ്റു സർവിസുകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് എന്നിവ ക്ലിനിക്കിന്റെ പ്രത്യേകതയാണ്.
ആദ്യ പ്രവൃത്തിദിവസംതന്നെ വലിയൊരു വിഭാഗം ആളുകൾ ഈ ചികിത്സ സേവനങ്ങൾ ഉപയോഗപ്പെടുത്തിയെന്നും വരുംനാളുകളിൽ കൂടുതൽ സംവിധാനം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു.

