ഫോക്കസ് അംഗത്വ വിതരണ കാമ്പയിൻ ഉദ്ഘാടനം
text_fieldsപുതുതായി ഫോക്കസ് അംഗത്വം നേടിയവർ ഭാരവാഹികൾക്കൊപ്പം
കുവൈത്ത് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈത്ത്) അംഗത്വ വിതരണ മാസാചരണം ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സലിംരാജിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവർത്തക സമിതി യോഗത്തിൽ പുതിയതായി വന്ന മുഹമ്മദ് ഷെയ്ക്, ഷാജി ബേബി, ബിനു മാത്യു, മുഹമ്മദ് റിഫാൻ, നിഷ ഗിരീഷ്, പ്രേം കിരൺ, മുഹമ്മദ് ഫൈസൽ എന്നിവർക്ക് ഫോക്കസ് ഭാരവാഹികളായ സലിം രാജ്, ഡാനിയേൽ തോമസ്, സി.ഒ. കോശി, റെജി കുമാർ, സുനിൽ ജോർജ്, ജേക്കബ് ജോൺ എന്നിവർ അംഗത്വ വിതരണം നടത്തി.
ഉപദേശക സമിതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാഡ് ടീം ലീഡർ രതീഷ് കുമാർ, എക്സ് ഒഫിഷ്യോ പ്രശോബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. തുടർന്ന് ഇഫ്താർ വിരുന്നും നടത്തി. റെജികുമാർ സ്വാഗതവും ജേക്കബ് ജോൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

