‘പ്രവാചകൻ വിശ്വ വിമോചകൻ’ ഉദ്ഘാടന സമ്മേളനം 13ന്
text_fieldsകുവൈത്ത് സിറ്റി : ‘പ്രവാചകൻ വിശ്വ വിമോചകൻ’ എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് സംഘടിപ്പിക്കുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഉദ്ഘാടനം സെപ്റ്റംബർ 13ന് നടക്കും. വൈകുന്നേരം ആറിന് റിഗ്ഗഇ ഔഖാഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതന്മാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാണ് കാമ്പയിൻ. കാമ്പയിൻ കാലത്ത് ലഘുലേഖ വിതരണം, വാട്സ് അപ് സ്റ്റാറ്റസ് വീഡിയോകൾ, യൂനിറ്റ് ഏരിയ സമ്മേളനങ്ങൾ, ടേബിൾ ടോക്കുകൾ, ഓൺലൈൻ ക്വിസ്, സമാപന സമ്മേളനം തുടങ്ങിയവ കുവൈത്തിലുടനീളം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

