വരയുടെ പുതുഭാവങ്ങൾ തെളിയിച്ച് ഇനാസ്ക് ചിത്രരചന പഠനകളരി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ആർടിസ്റ്റുകളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ ആർടിസ്റ്റ് സ്പേയ്സ് ചിത്രരചനാ പഠനകളരി സംഘടിപ്പിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന പഠനകളരിയിൽ ചിത്രകലയുടെ പ്രസക്തി, വ്യത്യസ്തമായ ശൈലികൾ, സാങ്കേതികമായ വിദ്യകൾ എന്നിവ പങ്കുവെച്ചു. ആർട്ടിസ്റ്റ് റിനു ശോഭാസ് ക്ലാസ്സ് എടുത്തു. സുനിൽ കുളനട വിഷയ വിശദീകരണം നൽകി. ശ്രീകുമാർ വല്ലന സ്വാഗതവും ഹരി ചെങ്ങന്നൂർ നന്ദിയും പറഞ്ഞു. കുട്ടികളും മുതിർന്നവരും ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കലാമികവുള്ളവരെ പ്രോത്സാഹിപ്പിക്കുക, അനുഭവങ്ങൾ പങ്കുവെക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം ചിത്രകലാ ക്യാമ്പുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നതെന്ന് ഇനാസ്ക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ കലാകാരന്മാരെ ഈ രംഗത്തേക്ക് കൊണ്ടുവരുകയും ആത്മവിശ്വാസം നൽകുകയുമാണ് ലക്ഷ്യം.
എല്ലാ മാസവും വിവിധ ചിത്രകലാ വിഷയങ്ങളെ ആസ്പദമാക്കി ശിൽപശാലകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. രവീന്ദ്രൻ കണ്ണൂർ, സുനിൽ പൂക്കോട്, ശിവകുമാർ തിരുവല്ല, അവിനേഷ്, ബിനു, മുംതാസ് ഫിറോസ്, ജെസ്നീ ഷമീർ, സന എബ്രഹാം, എ.നിമിഷ, ദീപാ പ്രവീൺ, അബ്ദുൽ ഷനീസ്, അംബിക മുകുന്ദൻ, അന്വേഷ ബിശ്വാസ് തുടങ്ങിയ ആർട്ടിസ്റ്റുകൾ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

