ഇനാസ്ക് ചിത്രകലാ പ്രദർശനവും ലൈവ് പെയിന്റിങ്ങും
text_fieldsചിത്രങ്ങളുമായി ഇനാസ്ക് അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ കലാകാരന്മാരുടെ സംഘടനായ ഇനാസ്ക് (ഇന്റർനാഷനൽ ആർട്ടിസ്റ്റ്സ് സ്പെയ്സ് കുവൈത്ത്) ‘ഹലാ കാൻവാസ് സീസൺ -2’ എന്ന പേരിൽ ചിത്രകലാ പ്രദർശനവും ലൈവ് പെയിന്റിങ്ങും സംഘടിപ്പിച്ചു. ശുവൈഖ് ബീച്ച് പാർക്കിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 40ഓളം ആർട്ടിസ്റ്റുകൾ പങ്കെടുത്തു.
ആർട്ടിസ്റ്റുകളുടെ എക്സിബിഷൻ, ലൈവ് ലാൻഡ്സ്കേപ്പ്, ചിത്രരചന, കാരിക്കേച്ചർ തുടങ്ങിയവ സന്ദർശകർക്ക് നേരിൽകണ്ട് ആസ്വദിക്കുന്നതിനും കലാകാരന്മാരുമായി സംവദിക്കുന്നതിനുമുള്ള അവസരം ഒരുക്കി. ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡന്റ് സുനിൽ കുളനട അധ്യക്ഷതവഹിച്ചു. മുനാവർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാർച്ച് 27ന് കുട്ടികൾക്ക് വേണ്ടിയുള്ള ഡ്രോയിങ് മത്സരം, അംഗങ്ങളുടെ എക്സിബിഷൻ എന്നിവയുടെ ഫ്ലെയർ പ്രകാശനവും നടന്നു.
വൈസ് പ്രസിഡന്റ് മുംതാസ്, ജോ.സെക്രട്ടറി ബിനു വടശ്ശേരിക്കര, ജോ. ട്രഷറർ ജെസ്നി ഷമീർ എന്നിവർ ആശംസകൾ നേർന്നു. ശ്രീകുമാർ വല്ലന സ്വാഗതവും ട്രഷറർ ശിവകുമാർ നന്ദിയും പറഞ്ഞു. ആർട്ടിസ്റ്റുകൾ ആയ സുനിൽ പൂക്കോട്, ഷാജി കോന്നി നിമിഷ അബ്ദുൽ കരീം, സന അബ്രാഹിം, ഫാത്തിമ, ശാലിനി, ഖുശ്ബു, നൂർജ, രവീന്ദ്രൻ നെടിയങ്ങ, ജെറിൻ എബ്രഹാം, അവിനാഷ്, ഉത്തമൻ കുമാരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

