അനുചിതമായ പേരുകൾ: പെർഫ്യൂം വിൽപനക്കാർക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: ഇസ് ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായി കണക്കാക്കപ്പെടുന്ന പേരുകളുള്ള പെർഫ്യൂമുകൾ വിറ്റതിന് ഹവല്ലി, ജഹ്റ ഗവർണറേറ്റുകളിലെ കടകൾ അടച്ചുപൂട്ടാൻ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി. ഇത്തരം ഉൽപന്നങ്ങൾ മത തത്ത്വങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മന്ത്രാലയത്തിലെ അടിയന്തര സംഘങ്ങൾ രണ്ടു ഗവർണറേറ്റുകളിലും പരിശോധനകൾ നടത്തി അനുചിതമായ പേരുകളുള്ള പെർഫ്യൂമുകൾ വിപണനം ചെയ്യുന്ന കടകൾ കണ്ടെത്തുകയായിരുന്നു. പെർഫ്യൂമുകളിൽ ചിലതിന് ഇസ് ലാമിക വിശ്വാസങ്ങളെ അനാദരിക്കുന്ന പേരുകളുള്ളതായും കണ്ടെത്തി.
രാജ്യത്ത് ദേശീയ നിയമങ്ങളും ഇസ് ലാമിക മൂല്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെയും സാംസ്കാരികവും മതപരവുമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഉൽപന്നങ്ങളുടെ വിൽപന വാണിജ്യ വ്യവസായ മന്ത്രാലയം ഇടപെട്ട് തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

