Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂന്നുമാസം, ജസീറ...

മൂന്നുമാസം, ജസീറ എയർവേസിന്​ 11.8 ദശലക്ഷം ദീനാർ ലാഭം

text_fields
bookmark_border
മൂന്നുമാസം, ജസീറ എയർവേസിന്​ 11.8 ദശലക്ഷം ദീനാർ ലാഭം
cancel

കു​വൈ​ത്ത്​ സി​റ്റി: സെ​പ്​​റ്റം​ബ​ർ 31ന്​ ​അ​വ​സാ​നി​ച്ച പാ​ദ​ത്തി​ൽ ജ​സീ​റ എ​യ​ർ​വേ​സ്​ 11.8 ദ​ശ​ല​ക്ഷം ലാ​ഭം നേ​ടി. കോ​വി​ഡ്​​കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തും ഉ​യ​ർ​ന്ന ടി​ക്ക​റ്റ്​ നി​ര​ക്കു​മാ​ണ്​ ലാ​ഭ​വ​ർ​ധ​ന​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​ന്നാം​പാ​ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ മൂ​ന്നി​ര​ട്ടി മെ​ച്ച​മു​ണ്ടാ​യി. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 361 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​യു​ണ്ടാ​യി. 3,02,900 യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ മൂ​ന്നു​മാ​സ​ത്തി​നി​ടെ സേ​വ​നം ന​ൽ​കി​യ​ത്.

അ​ഞ്ചു​മാ​സം വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്നി​ട്ടും ഇൗ ​വ​ർ​ഷം പ​ത്തു​മാ​സ​ത്തെ ക​ണ​ക്കെ​ടു​ത്ത​പ്പോ​ൾ ക​മ്പ​നി ലാ​ഭ​ത്തി​ലാ​ണ്. മു​ൻ മാ​സ​ങ്ങ​ളി​ലെ ന​ഷ്​​ടം ത​ട്ടി​ക്കി​ഴി​ച്ച്​ 70,600 ദീ​നാ​റി​െൻറ ലാ​ഭ​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ്​ പി​ടി​മു​റു​ക്കി​യ ക​ഴി​ഞ്ഞ​വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ 100.5 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​വാ​ണു​ള്ള​ത്. ഇൗ​വ​ർ​ഷം പ​ത്തു​മാ​സ​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 5,11,100 ആ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ അ​തി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ഭാ​വി​യി​ലേ​ക്ക്​ ശു​ഭ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും ക​മ്പ​നി ചെ​യ​ർ​മാ​ൻ മ​ർ​വാ​ൻ ബൂ​ദാ​യ്​ പ​റ​ഞ്ഞു. പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ലാ​ഭ​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​താ​യും കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​​ണെ​ന്നും സി.​ഇ.​ഒ രോ​ഹി​ത്​ രാ​മ​ച​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

28 പു​തി​യ വി​മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജ​സീ​റ എ​യ​ർ​വേ​സ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച എ​യ​ർ ബ​സ്​ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടി​രു​ന്നു. 2026ഒാ​ടെ​യാ​ണ്​ ഇ​ട​പാ​ട്​ പൂ​ർ​ത്തി​യാ​ക്കു​ക. അ​തോ​ടെ ജ​സീ​റ എ​യ​ർ​വേ​സി​െൻറ ശ്രേ​ണി​യി​ൽ 35 വി​മാ​ന​ങ്ങ​ൾ ആ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jazeera Airways
News Summary - In three months, Jazeera Airways made a profit of 11.8 million dinars
Next Story