Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മൂ​ന്നു​മാ​സ​ത്തി​നി​ടെ ​പൊ​തു​മേ​ഖ​ല​യി​ൽ 10,482 സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ചു

text_fields
bookmark_border
മൂ​ന്നു​മാ​സ​ത്തി​നി​ടെ ​പൊ​തു​മേ​ഖ​ല​യി​ൽ 10,482 സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: മൂ​ന്നു​മാ​സ​ത്തി​നി​ടെ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 10,482 സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ചു. ജൂ​ൺ 30 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 24 വ​രെ 86 ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഇ​ത്ര​യും പേ​രെ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ നി​യ​മി​ച്ച​ത്. സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ ജ​സ്സാ​ർ ആ​ണ്​ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. പു​തു​താ​യി നി​യ​മി​ച്ച​വ​രി​ൽ 6465 പേ​ർ​ക്ക്​ ബി​രു​ദ ​യോ​ഗ്യ​ത​യും 2283 പേ​ർ​ക്ക്​ ഡി​​പ്ലോ​മ​യും 1136 പേ​ർ​ക്ക്​ സെ​ക്ക​ൻ​ഡ​റി സ​ർ​ട്ടി​ഫി​ക്ക​റ്റും 353 പേ​ർ​ക്ക്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റോ അ​തി​ൽ കു​റ​വോ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യാ​ണു​ള്ള​ത്.

68 പേ​ർ​ക്ക്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ണ്ട്. ര​ണ്ടു​പേ​ർ​ക്ക്​ ഡോ​ക്​​ട​റേ​റ്റു​ണ്ട്. മൂ​ന്നു​മാ​സ​ത്തി​നി​ടെ ഇ​ത്ര​യും സ്വ​ദേ​ശി​ക​ൾ​ക്ക്​ ജോ​ലി ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്​ മി​ക​ച്ച നേ​ട്ട​മാ​യാ​ണ്​ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ ക​രു​തു​ന്ന​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 100 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​ര​ണ​മാ​ണ്​ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.

കു​വൈ​ത്തി​ക​ൾ​ക്ക്​ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്​ ഇ​തി​ന്​ ശ്ര​മി​ക്കു​ന്നു​ണ്ട്. സ്വ​ദേ​ശി​വ​ത്​​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​ത്​ വി​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​ത്തി​ന്​ വ​ഴി​വെ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം 400 വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​ന്ന വി​ദേ​ശി​ക​ളു​ടെ പ​ട്ടി​ക വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്ന്​ തേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public sectornativeskuwait newsemployed
Next Story