കുവൈത്ത് സിറ്റി: ബ്രിട്ടീഷ് പാർലമെൻറ് പ്രതിനിധി സംഘം കുവൈത്ത് സന്ദർശനത്തിൽ. എം.പിമാരായ ഡേവിഡ് മോറിസ്, റോയ്സ്റ്റോൺ സ്മിത്ത്, യാസ്മിൻ ഖുറേഷി എന്നിവരാണ് സംഘത്തിലുള്ളത്. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.
മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും സംഭവവികാസങ്ങൾ ചർച്ചചെയ്ത ഇരുപക്ഷവും പാർലമെൻററി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട അനുഭവസമ്പത്ത് പരസ്പരം കൈമാറി.