Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് യാത്രവിലക്കുകളില് വന്‍ വർധന
text_fieldsbookmark_border
Representational Image
കുവൈത്ത് സിറ്റി: കുവൈത്തില്‍ യാത്രവിലക്കുകളില് വന്‍ വർധനയെന്ന് നീതിന്യായ മന്ത്രാലയം. ജനുവരി ഒരു മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവില്‍ 40,413 പേര്‍ക്കാണ് യാത്രനിരോധനം ഏര്‍പ്പെടുത്തിയത്. ഇതിൽ പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
വൈദ്യുതി-ടെലിഫോൺ കുടിശ്ശിക, ട്രാഫിക് പിഴകള്‍ എന്നിവ അടക്കാത്തവര്‍ക്കും ജീവനാംശകേസുകളില് ഉള്‍പ്പെട്ടവര്‍ക്കുമാണ് യാത്രനിരോധനങ്ങള് ഏര്‍പ്പെടുത്തിയത്. ഒമ്പതു മാസത്തിനിടെ 29,463 യാത്രവിലക്കുകള്‍ നീക്കാനുള്ള ഉത്തരവുകളും മന്ത്രാലയം പുറപ്പെടുവിച്ചതായി അധികൃതര്‍ അറിയിച്ചു.
Next Story

