കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ കേക്ക് മിക്സിങ് ചടങ്ങ് നടത്തി
text_fieldsലുലു ഹൈപ്പർമാർക്കറ്റിന്റെ ദജീജ് ഔട്ട്ലറ്റിൽ പ്രത്യേക കേക്ക് മിക്സിങ് നടി രജിഷ വിജയനും
ലുലു മാനേജ്മെന്റ് പ്രതിനിധികളും ഭക്ഷ്യമേള സ്പോൺസർമാരുടെ പ്രതിനിധികളും ചേർന്ന്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: നൂതനവും ആവേശകരവുമായ പ്രമോഷനൽ പരിപാടികളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിന്റെ ദജീജ് ഔട്ട്ലറ്റിൽ പ്രത്യേക കേക്ക് മിക്സിങ് ചടങ്ങ് നടത്തി. ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടങ്ങിയ ലോക ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നടി രജിഷ വിജയനും ലുലു മാനേജ്മെന്റ് പ്രതിനിധികളും ഭക്ഷ്യമേള സ്പോൺസർമാരുടെ പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ക്രിസ്മസ് പ്ലം കേക്ക് മിക്സിങ്ങായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. മിക്സഡ് ടുട്ടി ഫ്രൂട്ടി, ഗോൾഡൻ ഉണക്കമുന്തിരി, കറുത്ത ഉണക്കമുന്തിരി, ബദാം കട്ട്സ്, കശുവണ്ടിപ്പരിപ്പ്, ഗ്ലേസ്ഡ് റെഡ് ചെറി, ഓറഞ്ച് പീൽ എന്നിവയുൾപ്പെടെ 20ലധികം വ്യത്യസ്തമായ ഉയർന്ന ഗുണമേന്മയുള്ള ചേരുവകൾ യോജിപ്പിച്ചാണ് കേക്ക് ഉണ്ടാക്കുന്നത്. കുടുംബങ്ങൾക്ക് ആഘോഷത്തിന്റെ ആവേശത്തിലേക്ക് കടക്കാനും അവരുടെ ക്രിസ്മസ് ഒരുക്കം ആരംഭിക്കാനുള്ള അവസരവുമായി കേക്ക് മിക്സിങ്.
കേക്ക് മിക്സിങ്ങിൽ ഏർപ്പെട്ട ഷെഫുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

