കുവൈത്തിൽ കഴിഞ്ഞ വർഷം മരണം 40 ശതമാനം വർധിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 2020ൽ മരണസംഖ്യ 40 ശതമാനം വർധിച്ചു. കൊറോണ വർഷമായി കണക്കാക്കുന്ന കഴിഞ്ഞ വർഷത്തെ മുൻവർഷവുമായി താരതമ്യം ചെയ്യുേമ്പാഴാണ് മരണനിരക്കിൽ ഗണ്യമായ വർധന ഉണ്ടായത്. കഴിഞ്ഞവർഷം കുവൈത്തിൽ സ്വദേശികളും വിദേശികളുമായി 11,302 പേരാണ് മരിച്ചത്. 2019ൽ ഇത് 8072 ആയിരുന്നു. 3230 പേരുടെ വർധനവുണ്ടായി. കുവൈത്ത് മുനിസിപ്പാലിറ്റിക്ക് കീഴിലെ മൃതദേഹ സംസ്കരണ വിഭാഗത്തിൽനിന്നുള്ള കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വിദേശികളുടെ മരണത്തിൽ 60.5 ശതമാനത്തിെൻറ വർധനവാണുണ്ടായത്. 2020ൽ കുവൈത്തിൽ 5380 വിദേശികൾ മരിച്ചു. കുവൈത്തികളുടേത് 25.46 ശതമാനമായിരുന്നു വർധന. 5922 കുവൈത്തികൾ കഴിഞ്ഞ വർഷം മരിച്ചപ്പോൾ തൊട്ടുമുമ്പത്തെ വർഷം 4720 ആയിരുന്നു.
കഴിഞ്ഞ വർഷം കുവൈത്തിൽ 1279 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിൽ 334 പേർ കോവിഡ് ബാധിച്ചാണ് മരിച്ചത്. 2019ൽ 707 ഇന്ത്യക്കാരാണ് കുവൈത്തിൽ മരിച്ചിരുന്നതെങ്കിൽ മുൻവർഷത്തേക്കാൾ 572 പേർ 2020ൽ കൂടുതൽ മരിച്ചു. കോവിഡ് മഹാമാരിയും അനുബന്ധ കാരണങ്ങളുമാണ് മരണ സംഖ്യ വർധിപ്പിച്ചത്. 2021ലും ആദ്യ മാസങ്ങളിലെ മരണ കണക്കുകൾ ശുഭകരമല്ല. 2021 ജനുവരിയിൽ 101 ഇന്ത്യക്കാർ കുവൈത്തിൽ മരിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് 55 മാത്രമായിരുന്നു. 2019 ജനുവരിയിൽ 63 പേരാണ് മരിച്ചത്. കോവിഡ് കൂടാതെ കൂടുതൽ മരണകാരണമായത് ഹൃദയാഘാതമാണ്. കോവിഡ് സൃഷ്ടിച്ച ഭീതിയും അരക്ഷിതാവസ്ഥയും ഹൃദയാഘാതം വർധിക്കാൻ കാരണമായതായാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

