എണ്ണ മേഖലയുടെ പ്രവർത്തന ശേഷി മെച്ചപ്പെടുത്തൽ: എ.ഐ ഉപയോഗപ്പെടുത്തി കെ.ഒ.സി
text_fieldsകുവൈത്ത് സിറ്റി: എണ്ണമേഖലയിലെ ഡിജിറ്റൽ പരിവർത്തന പ്രക്രിയയിലെ നാഴികക്കല്ലായി കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നൊവേഷൻ സെന്റർ (എ.ഐ.ഐ.സി). കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി (കെ.ഡി.ഐ.പി.എ)യുടെ പിന്തുണയോടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. ലോകത്തെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും ചെലവ് കുറക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) യും നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തലാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കെ.ഒ.സിയുടെ തെക്ക്, കിഴക്കൻ കുവൈത്ത് ഡിവിഷന്റെ മേൽനോട്ടത്തിലാണ് സെന്റർ. ലോകത്തിലെ അഞ്ച് മുൻനിര സാങ്കേതിക കമ്പനികളിൽ ഒന്നായ മൈക്രോസോഫ്റ്റ്, ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണസേവന ദാതാവായ ഹാലിബർട്ടൺ, സ്വയംഭരണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങളുടെ (ഏജന്റ് എ.ഐ) മുൻനിര ഡെവലപ്പർ ആയ ഘായ എ.ഐ എന്നിവയുമായുള്ള കെ.ഒ.സിയുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമാണിതെന്ന് കെ.ഒ.സിയുടെ സി.ഇ.ഒ അഹമ്മദ് ജാബിർ അൽ ഈദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

