Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെരഞ്ഞെടുപ്പ്​ പ്രചാരണ...

തെരഞ്ഞെടുപ്പ്​ പ്രചാരണ ചട്ടം ലംഘിച്ചാൽ ആറുമാസം തടവ്​

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ പ്രചാരണ ചട്ടം ലംഘിച്ചാൽ ആറുമാസം തടവ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​െൻറ ചട്ടം ലംഘിച്ചാൽ ആറുമാസം തടവ്​ ശിക്ഷയും 10,000 പിഴയും വിധിക്കുമെന്ന്​ മന്ത്രിസഭ തീരുമാനിച്ചു. പ്രധാനമായും കോവിഡ്​ പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള ഒത്തുചേരലുകൾക്കെതിരെയാണ്​ മുന്നറിയിപ്പ്​.

ഒത്തുകൂടലുകൾക്കുള്ള വിലക്കിന്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ഇളവ്​ നൽകില്ല. കർശന നിയന്ത്രണങ്ങളോടെ തെരഞ്ഞെടുപ്പ്​ നടത്താനാണ്​ സർക്കാർ തീരുമാനം.ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രയത്​നങ്ങളാണ്​ ഏറ്റവും പ്രധാനമെന്നും അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോവു​േമ്പാൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ വഴിയില്ലെന്നും മന്ത്രിസഭ വ്യക്​തമാക്കി.

കോവിഡ്​ പ്രതിസന്ധി മുന്നിലുള്ളതിനാൽ ആ​ഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ്​ തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങൾക്ക്​ നേതൃത്വം നൽകുക. ഒാരോ കേന്ദ്രത്തിലും വോട്ടർമാരുടെ ആരോഗ്യനില പരിശോധിക്കാൻ ഒരു ക്ലിനിക്​ സ്ഥാപിക്കും.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാവും. സാധാരണ ഒരു മാസത്തോളം തമ്പ്​ കെട്ടി പ്രചാരണം നടത്താറുണ്ട്​. ഇത്തവണ ഇതിന്​ അനുമതിയുണ്ടാവില്ല. ഡിസംബർ അഞ്ചിനാണ്​ തെരഞ്ഞെടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Imprisonmentelection campaign rules
Next Story