ആറ് രാജ്യങ്ങളിൽനിന്ന് പക്ഷി ഇറക്കുമതി വിലക്ക് നീക്കി
text_fieldsകുവൈത്ത് സിറ്റി: ആറ് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഏർപ്പെടുത്തിയിരുന്ന പക്ഷി ഇറക്കുമതി വിലക്ക് നീക്കി. ഡെന്മാർക്ക്, ജർമനി, ബെൽജിയം, റുമേനിയ, ചെക്ക് റിപ്പബ്ലിക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്ന് പക്ഷി ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് കാർഷിക, മത്സ്യവിഭവ അതോറിറ്റി നീക്കം ചെയ്തത്. പക്ഷിപ്പനിയില്‍ നിന്നും ഇൗ രാജ്യങ്ങൾ മുക്തി നേടി എന്ന് കണ്ടതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്. മുട്ട, ഫ്രഷ്, ചിൽഡ്, ഫ്രോസന്‍, തുടങ്ങിയ എല്ലാവിധ ഇനങ്ങളിലും ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നേരത്തേ ഇൗ രാജ്യങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം വിലക്ക് ഏർപ്പെടുത്തിയത്. ഇറക്കുമതി ചെയ്യുന്ന പക്ഷി ഉൽപന്നങ്ങളിൽ രോഗാണുബാധ കണ്ടെത്തിയാൽ തിരിച്ചയക്കുന്നതിനുള്ള ചെലവ് ഇറക്കുമതി ചെയ്യുന്നയാൾ വഹിക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

