ജനവാസ കേന്ദ്രങ്ങളിലെ കോഴി വ്യാപാരം നിര്‍ത്താന്‍ ആലോചന
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ജനവാസ കേന്ദ്രങ്ങളിലെ കോഴി വ്യാപാര കേന്ദ്രങ്ങള്‍ നിര്‍ത്താന്‍ ആലോചന. പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതുസംബന്ധമായി ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി കുവൈത്ത് മുനിസിപ്പാലിറ്റിക്ക് കത്തയച്ചതായി പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
റസിഡൻഷ്യൽ ഏരിയകളില്‍ ശീതീകരിച്ച കോഴിയിറച്ചി വില്‍ക്കുന്ന കടകള്‍ക്ക് ലൈസൻസ് നൽകുന്നത് വര്‍ധിപ്പിക്കണമെന്നും ജീവനുള്ള കോഴികളെ വില്‍ക്കുന്ന കടകളുടെ അനുമതി പിന്‍വലിക്കണമെന്നും പബ്ലിക്ക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജ് മുനിസിപ്പാലിറ്റിയോട് അഭ്യര്‍ഥിച്ചു.
നിർദേശത്തെക്കുറിച്ച് പഠിക്കാന്‍ ഭക്ഷ്യ അതോറിറ്റിയിലെയും മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥർ യോഗം ഉടന്‍ ചേരുമെന്നാണ് സൂചനകള്‍. പ്രത്യേക മേഖലകളില്‍ മാത്രമായി ജീവനുള്ള കോഴി വ്യാപാര കേന്ദ്രങ്ങള്‍ പരിമിതപ്പെടുത്താനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

