Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രതിരോധ...

പ്രതിരോധ കു​ത്തിവെപ്പ്​: കത്തുന്ന വെയിലിൽ പുറത്തെ കാത്തുനിൽപ്​ കഠിനം

text_fields
bookmark_border
പ്രതിരോധ കു​ത്തിവെപ്പ്​: കത്തുന്ന വെയിലിൽ പുറത്തെ കാത്തുനിൽപ്​ കഠിനം
cancel
camera_alt

ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ലെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ന്​ പു​റ​ത്ത്​ വെ​യി​ല​ത്ത്​ വ​രി​നി​ൽ​ക്കു​ന്ന​വ​ർ – ഫോ​േ​ട്ടാ: എ​സ്.​പി. ന​വാ​സ് 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ക​ത്തു​ന്ന ചൂ​ടി​ൽ ​കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ന്​ മു​ന്നി​ലെ കാ​ത്തു​നി​ൽ​പ് ക​ഠി​നം. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും കൂ​ടി​യ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ കു​വൈ​ത്ത്. 50 ഡി​ഗ്രി​ക്ക്​ മു​​ക​ളി​ലാ​ണ്​ രാ​ജ്യ​ത്തെ ഉ​ച്ച​സ​മ​യ​ത്തെ താ​പ​നി​ല. ലോ​ക​ത്തെ കൂ​ടി​യ ചൂ​ട്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത 15 കേ​ന്ദ്ര​ങ്ങ​ളെ ക​ഴി​ഞ്ഞ ദി​വ​സം ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന ആ​ഗോ​ള വെ​ബ്​​സൈ​റ്റാ​യ എ​ൽ​ഡോ​റാ​ഡോ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ എ​ട്ടും കു​വൈ​ത്തി​ൽ ആ​യി​രു​ന്നു.

ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ പ​ല ​കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ലും കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്നു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ത​ണു​ത്ത വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്​​റ്റ് 31 വ​രെ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ പു​റ​ത്ത് ജോ​ലി ചെ​യ്യി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നേ​രി​ട്ട് സൂ​ര്യ​താ​പം ഏ​ൽ​ക്കു​ന്ന​തു​വ​ഴി​യു​ള്ള ക്ഷീ​ണ​വും മ​റ്റ്​ അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​ണി​ത്. ഇൗ ​സ​മ​യ​ത്തു​ത​ന്നെ​യാ​ണ്​ പൊ​ള്ളു​ന്ന വെ​യി​ലി​ൽ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന്​ പു​റ​ത്ത്​ വ​രി​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത്.

വാ​ക്​​സി​ൻ വി​ത​ര​ണ​ത്തി​ന്​ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​ന​ത്തി​ര​ക്ക്​ കാ​ര​ണ​മാ​ണ്​ വ​രി പു​റ​ത്തേ​ക്ക്​ നീ​ളു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​​ലി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ സ​ന്ദ​ർ​ശ​ക​രെ മു​ഴു​വ​നാ​യി ഹാ​ളി​ന​ക​ത്ത്​ പ്ര​വേ​ശി​പ്പി​ക്കാ​നും ക​ഴി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityImmunizations
News Summary - Immunizations: Excessive waiting outside in the scorching sun
Next Story