അനാശാസ്യം; പത്തുപേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: അനാശാസ്യപ്രവർത്തനത്തിലേർപ്പെട്ട വിവിധ രാജ്യങ്ങളിൽനിന്നുള്ള പത്തുപേരെ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റാണ് പ്രതികളെ പിടികൂടിയത്. മഹ്ബൂല, ഹവല്ലി, അബു ഹലീഫ എന്നിവിടങ്ങളിൽനിന്നാണ് അറസ്റ്റുകൾ നടന്നത്. പണം വാങ്ങി കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു പ്രതികൾ എന്ന് അധികൃതർ അറിയിച്ചു.
പ്രതികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. അറസ്റ്റിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അനാശാസ്യത്തിലും പൊതുധാർമികത ലംഘിക്കുന്നവർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

