Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനാശാസ്യ പ്രവർത്തനം: അഞ്ചുപേർ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: സാൽമിയയിലെ മസാജ് സെന്ററിൽനിന്ന് അഞ്ചു പുരുഷന്മാരെ സദാചാര സംരക്ഷണത്തിനായുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അഞ്ചുപേരും ഏഷ്യൻ സ്വദേശികളാണ്. പണത്തിനു പകരമായി മസാജ് സെന്ററിൽ ഇവർ അധാർമിക പ്രവൃത്തികൾ ചെയ്തുവരുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.രാജ്യത്ത് പൊതു ധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിവരുകയാണ്. ദിവസങ്ങൾക്കുമുമ്പ് സമാന പ്രവർത്തനത്തിന് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
Next Story

