പ്രവാസികള്‍ സാംസ്കാരികതയുടെ അംബാസഡര്‍മാർ’
text_fieldsഭാരതീയ പ്രവാസി പരിഷത് കുവൈത്ത് സംഘടിപ്പിച്ച സംവാദ പരിപാടി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗത എം.പി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ സാംസ്കാരികതയുടെ അംബാസഡര്‍മാരാണ് പ്രവാസികളെന്നും പ്രവാസികളുടെ സംഭാവനകള്‍ക്ക് പ്രാധാന്യം നൽകുന്ന സര്‍ക്കാറാണ് ഇന്നുള്ളതെന്നും മംഗളൂരു പാര്‍ലമെന്റ് അംഗം ക്യാപ്റ്റന്‍ ബ്രിജേഷ് ചൗത. ഭാരതീയ പ്രവാസി പരിഷത് കുവൈത്ത് സംഘടിപ്പിച്ച സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗഫ് സണ്‍റൈസ് റസ്റ്റാറന്റ് ഹാളില്‍ നടന്ന പരിപാടിയിൽ കുവൈത്തിലെ ബിസിനസ്, സാമൂഹിക രംഗത്തെ പ്രതിനിധികളും പങ്കെടുത്തു. ഭാരതീയ പ്രവാസി പരിഷത് പ്രസിഡന്റ് സുധീര്‍ വി മേനോന് അധ്യക്ഷതവഹിച്ചു.
ജനറല്‍ സെക്രട്ടറി ഹരി ബാലരാമപുരം സംഘടനയുടെ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു. ഏരിയ ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു. ബി.ജെ.പി നേതാവ് സുനില്‍ കുല്‍ക്കര്‍ണി, ബിശ്വരഞ്ജന്‍ എന്നിവര്‍ സംസാരിച്ചു.ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് രജീഷ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം വിനോദ് പണ്ടിര് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

