Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ർ​ഭി​ണി​യാ​യ യു​വ​തി...

ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഓ​ടി​ച്ച കാ​റി​ടി​ച്ച് പ്ര​വാ​സി യു​വാ​വ് മ​രി​ച്ച സം​ഭ​വം: വി​ധി മാ​ർ​ച്ച് 31ന്

text_fields
bookmark_border
ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഓ​ടി​ച്ച കാ​റി​ടി​ച്ച് പ്ര​വാ​സി യു​വാ​വ് മ​രി​ച്ച സം​ഭ​വം: വി​ധി മാ​ർ​ച്ച് 31ന്
cancel

​മ​നാ​മ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പാ​കി​സ്താ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ 27കാ​രി​യാ​യ യു​വ​തി​യു​ടെ വി​ധി മാ​ർ​ച്ച് 31ന്. ​ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​യ ഈ ​സ്വ​ദേ​ശി യു​വ​തി​ക്കെ​തി​രെ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നു​മാ​ണ് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​മ്പ​തി​ന് സീ​ഫ് ഏ​രി​യ​യി​ലെ സ്വ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി അ​വ​ന്യൂ​വി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യാ​യ യു​വ​തി ത​ന്റെ സ​ഹോ​ദ​രി​മാ​ർ​ക്കൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ക്ക​വേ​യാ​ണ് അ​പ​ക​ടം. അ​ശ്ര​ദ്ധ​മാ​യി മ​റ്റൊ​രു ലൈ​നി​ലേ​ക്ക് വാ​ഹ​നം ക​യ​റ്റി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ ​സ​മ​യം ആ ​ലൈ​നി​ലൂ​ടെ വ​രു​ക​യാ​യി​രു​ന്ന 21കാ​ര​നാ​യ മ​ർ​വാ​ൻ ഉ​മ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​ലും സ​മീ​പ​ത്തെ മ​റ്റൊ​രു കാ​റി​ലും യു​വ​തി​യു​ടെ വാ​ഹ​നം ഇ​ടി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ർ​വാ​ൻ ഉ​മ​ർ, സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ന​വം​ബ​ർ 18നാ​ണ് അ​ന്ത​രി​ച്ച​ത്.

എ​ന്നാ​ൽ, യു​വ​തി മ​നഃ​പൂ​ർ​വം നി​യ​മം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ഗൂ​ഗ്ൾ മാ​പ്പ് ന​ൽ​കി​യ നി​ർ​ദേ​ശ​പ്ര​കാ​രം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നും പ്ര​തി​ഭാ​ഗം അ​വ​കാ​ശ​പ്പെ​ട്ടു. കൂ​ടാ​തെ യു​വ​തി നി​ല​വി​ൽ നി​റ ഗ​ർ​ഭാ​വ​സ്ഥ​യി​ലാ​ണെ​ന്നും മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

യു​വ​തി​യു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നും വ​സ്തു​വ​ക​ക​ൾ ന​ശി​പ്പി​ച്ച​തി​നും ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ പാ​ലി​ക്കാ​ത്ത​തി​നും അ​വ​ർ കു​റ്റ​ക്കാ​രി​യാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ക്കു​ന്നു. എ​ന്നാ​ൽ, മ​ര​ണ​കാ​ര​ണ​ത്തി​ലെ വ്യ​ക്ത​ത​യി​ല്ലാ​യ്മ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി കാ​ണ​ണ​മെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്റെ നി​ല​പാ​ട്. കേ​സി​ൽ എ​ല്ലാ വാ​ദ​ങ്ങ​ളും കേ​ട്ട കോ​ട​തി മാ​ർ​ച്ച് 31ലേ​ക്ക് വി​ധി പ​റ​യാ​നാ​യി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Immigrant youth killed in car hit by pregnant woman: Vidhi to be held on March 31
Next Story