പ്രാദേശികമായി നിർമിച്ച മദ്യവുമായി പ്രവാസി പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: പ്രാദേശികമായി നിർമിച്ച മദ്യവുമായി പ്രവാസി പിടിയിൽ. രാത്രി പട്രോളിങ്ങിനിടെ ഡിറ്റക്ടീവുകൾ ഒരു വാഹനം സംശയാസ്പദമായി പെരുമാറുന്നത് ശ്രദ്ധിച്ചു.വാഹനം നിർത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചപ്പോൾ അയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നിയമപാലകർ പ്രതിയെ പിന്തുണർന്നു പിടികൂടുകയായിരുന്നു.
വാഹനത്തിൽ നടത്തിയ പരിശോധനയിൽ 21 കുപ്പി നാടൻ മദ്യം കണ്ടെടുത്തു. അനധികൃതമായി വിതരണം ചെയ്യാൻ കരുതിയതാണ് ഇവയെന്ന് കരുതുന്നു. പിടിച്ചെടുത്ത മദ്യം അധികൃതർ പിടിച്ചെടുത്ത് നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
രാജ്യത്ത് മദ്യവ്യാപാരവും ഉപഭോഗവും ചെറുക്കുന്നതിന് കർശനമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് മദ്യം കൈവശം വെക്കുന്നതും വിൽക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.നിയമലംഘകർ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കനത്ത ശിക്ഷകൾ നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

