Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​എം.​സി.​സി...

ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
imcc
cancel
camera_alt

ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി ക​ബ​ദി​ൽ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മു​ന​വ്വ​ർ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​റ്റു​മു​ള്ള മ​നു​ഷ്യ​ന്റെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി അ​വ​രെ സ​ഹാ​യി​ക്ക​ലാ​ണ് ഏ​റ്റ​വും പു​ണ്യ​മാ​യ ക​ർ​മ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​മീ​ദ് മ​ധൂ​ർ സ്വാ​ഗ​ത​വും ഇ​ല്യാ​സ് ചി​ത്താ​രി ന​ന്ദി​യും പ​റ​ഞ്ഞു. മ​തേ​ത​ര ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​ക, മ​ത​നി​ര​പേ​ക്ഷ കേ​ര​ള​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി മേ​യ് 12നു ​കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തു ന​ട​ത്തു​ന്ന സെ​ക്കു​ല​ർ ഇ​ന്ത്യ റാ​ലി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള പു​തു​വ​സ്ത്ര​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. നൂ​റ്റ​മ്പ​തോ​ളം ആ​ളു​ക​ൾ​ക്കാ​ണ് സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി​യ​ത്. അ​ൻ​സാ​ർ ഓ​ർ​ച്ച, ഹ​നീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar KitIMCC Kuwait Committee
News Summary - IMCC Kuwait Committee Distribution of Iftar Kit
Next Story