ഐ.എം.സി.സി കുവൈത്ത് ധനസഹായം കൈമാറി
text_fieldsമെഹ്ബൂബെ മില്ലത്ത് ചാരിറ്റബ്ൾ ട്രസ്റ്റിന് ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി നാല് വീൽചെയറിനുള്ള തുക കൈമാറുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെഹ്ബൂബെ മില്ലത്ത് ചാരിറ്റബ്ൾ ട്രസ്റ്റ് നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി നാല് വീൽചെയർ വാങ്ങാനുള്ള പണം കൈമാറി.
കോഴിക്കോട് ടൗൺ ഹാളിൽ ഐ.എൻ.എൽ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പി.എം. അബൂബക്കർ, സക്കറിയ സേഠ്, എസ്.എ. പുതിയവളപ്പിൽ അനുസ്മരണ പരിപാടിയിൽ ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി പ്രസിഡൻറ് സത്താർ കുന്നിൽ, എം.എം.സി.ടി ചെയർമാൻ ബഷീർ ബടേരിക്ക് തുക നൽകി. കെ. പ്രേംകുമാർ, ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, സെക്രട്ടറി നാസർ കോയ തങ്ങൾ, സെക്രേട്ടറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ്, കോഴിക്കോട് ജില്ല ഐ.എൻ.എൽ സെക്രട്ടറി ശർമ്മദ് ഖാൻ, ഐ.എം.സി.സി നേതാവ് റഫീഖ് അഴിയൂർ തുടങ്ങിയവർ സംബന്ധിച്ചു.

