അവസാന പത്തിൽ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും അവധിയില്ല
text_fieldsകുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ഇമാമുമാർ, മതപ്രഭാഷകർ, മുഅദ്ദിനുകൾ എന്നിവർക്കുള്ള അവധി നിയന്ത്രണങ്ങൾ വിശദീകരിക്കുന്ന ഒരു സർക്കുലർ എൻഡോവ്മെന്റ് മന്ത്രാലയം പുറത്തിറക്കി. റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ പള്ളികളിൽ ഇവരുടെ സാന്നിധ്യം അത്യാവശ്യമായതിനാൽ അവധിയെടുക്കുന്നത് സർക്കുലർ കർശനമായി നിയന്ത്രിക്കുന്നു.
റമദാൻ ഒന്നു മുതൽ 19 വരെ അവധി പരമാവധി നാല് ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സമയം അതേ പള്ളിയിൽ നിന്ന് പകരക്കാരൻ ലഭ്യമായിരിക്കണം. റമദാൻ മാസത്തിന്റെ മതപരമായ പ്രാധാന്യവും ആരാധനാ പ്രവർത്തനങ്ങളുടെ എണ്ണത്തിലെ വർധനവും ഉള്ളതിനാൽ ആഴ്ചതോറുമുള്ള വിശ്രമ ദിനവും റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

