അനധികൃതമായി സ്ഥാപിച്ച ശൈത്യകാല തമ്പുകൾ നീക്കി
text_fieldsകുവൈത്ത് സിറ്റി: അനധികൃതമായി സ്ഥാപിച്ച 197 ശൈത്യകാല തമ്പുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ജഹ്റ, അഹമ്മദിയ, കബ്ദ്, വഫ്ര എന്നിവിടങ്ങളിലായി സ്ഥാപിച്ച തമ്പുകളാണ് പൊളിച്ചുനീക്കിയത്. കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചു നീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം.
ഇതനുസരിക്കാത്ത തമ്പുടമകള്ക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. പൊളിച്ചു നീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽനിന്ന് ഈടാക്കും. അതോടൊപ്പം പരിസ്ഥിതി അതോറിറ്റിയിൽനിന്നുള്ള പിഴകളും നിയമലംഘകർ ഒടുക്കേണ്ടി വരും. തമ്പുകള്‍ പൊളിച്ചു നീക്കാത്ത വിദേശികളെ പിഴ ചുമത്തി നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പുതിയ സീസണ് അടുത്തമാസം 15ഓടെ തുടക്കമാകും. നവംബർ 15 മുതൽ 2024 മാർച്ച് 15 വരെയാകും ഈ വർഷത്തെ സ്പ്രിങ് ക്യാമ്പിങ്. ക്യാമ്പുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ബുക്കിങ്ങിനും ലൈസൻസ് നേടാനും മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

